എക്കാട്ടൂര്‍: മസ്ജിദ് നജ്മല്‍ ജനല്‍ബോഡി യോഗം ചേര്‍ന്നു. ഡോ: എലത്താരി മൊയ്തി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

നിര്‍മ്മാണ ഫണ്ട് ആര്‍ മൊയ്തിയില്‍ നിന്ന് ആദ്യസംഭാവന സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അഷ്‌റഫ് പുതിയോട്ടില്‍, അമ്മത് ചെറിയ മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഡോ: മൊയ്തിഹാജി പ്രസിഡണ്ട്, ആര്‍.എം. നൗഷാദ് വര്‍ക്കിംഗ് പ്രസിഡന്റ്, അഷ്‌റഫ് പുതിയോട്ടില്‍, ആര്‍ മൊയതി വൈസ് പ്രസിഡണ്ട്മാര്‍, റിയാസ് മക്കാട്ട് ജനറല്‍ സെക്രട്ടറി, ഫൈസല്‍ മക്കാട്ട്, ശിലാസ് മക്കാട്ട് സെക്രട്ടറിമാര്‍, അമ്മത് ചെറിയ മഠത്തില്‍ ഖജാഞ്ചി എന്നിവരെ തെരെഞ്ഞെടുത്തു.
Ekattur Masjid Najmal General Body Meeting held