പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിനുള്ളിലെ ശൗചാലയം അടച്ചിട്ട നിലയില്‍. ബസ് സ്റ്റാന്റിലുള്ള ടോയലറ്റ് നാലുദിവസമായി അടച്ചിരിക്കുന്നതിനാല്‍ യത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും സമീപത്തെ വ്യാപാരികളും ദുരിതം അനുഭവിക്കുകയാണ്.ശൗചാലയം വളരെ മോശമായ രീതിയിലാണ് കാണപ്പെടുന്നത്.

സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്ക് പോകുന്ന അവസ്ഥയാണുള്ളത്.അതിനാല്‍ കടുത്ത ദുര്‍ഗന്ധം മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണന്നും വ്യാപാരികള്‍പറഞ്ഞു.സ്ത്രികളാണ് ഏറ്റവും കുടുതല്‍ പ്രയാസമനുഭവിക്കുന്നതെന്നും അധികാരികളെ അറിയിച്ചിട്ടും യതൊരു നടപടിയുണ്ടായില്ലന്നും അവര്‍ പറഞ്ഞു.ബസ് ജിവനക്കാരും യാത്രക്കാരും സമിപത്തേ വ്യാപാരസ്ഥകപനങ്ങളിലുള്ള വനിതാ ജിവനക്കാരുമാണ് ശൗചാലയത്തിന്റെ ദുരവസ്ഥ കാരണം ഏറെ പ്രയാസം അനുഭവിക്കുന്നത്.
രാവിലെ സ്ഥാപനങ്ങളിലെത്തി വൈകുന്നേരം വരെ ജോലിക്ക് നില്‍ക്കുന്ന സ്ത്രി തൊഴിലാളികളും സമീപത്തെ കടകളിലുണ്ട് അവര്‍ക്കാണ് ഏറെ ബുദ്ധിമുട്ടായിരിക്കുന്നത്. നിേത്യന നൂറുക്കണക്കിന് യാത്രക്കാരെത്തുന്ന പേരാമ്പ്ര ബസ് സ്റ്റാന്റിലെ പൊതുശൗചാലയം എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമ മാക്കണമെന്നാണ് വ്യാപാരികളും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നത്.
The toilet at Perambra bus stand is closed.