പേരാമ്പ്ര: സുബൈദ ചെറുവറ്റയുടെ ചരമവാര്‍ഷികം ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന സുബൈദ ചെറുവറ്റയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ചാത്തോത്ത് താഴയില്‍ അനുസ്മരണം സംഘടിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം അഡ്വ പി.എം ആതിര ഉദ്ഘാടനം ചെയ്തു. സുബൈദ ചെറുവറ്റയുടെ സാമൂഹിക ഇടപെടലുകളും സ്ത്രീ ക്ഷേമത്തിനായി നടത്തിയ പ്രചാരണങ്ങളും വേറിട്ടതാണെന്നും സമൂഹത്തിന് അവരെ മാതൃകയാക്കാനാകണമെന്നും അവര്‍ പറഞ്ഞു.
ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. സിപിഐ എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ്, കെ സുനില്‍, ശാരദ പട്ടേരിക്കണ്ടി സുജാത മനക്കല്‍, എടവന സുരേന്ദ്രന്‍, പ്രഭാ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കെ. സലില നന്ദിയും പറഞ്ഞു.
Zubaidha Cheruvatta's death anniversary observed at perambra