കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ തലമുറ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു അനിത അധ്യക്ഷത വഹിച്ചു.

പഴമയും പുതുമയും എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ ഓക്‌സിലറി ഗ്രൂപ്പുകളിലെ അംഗങ്ങളും വയോജന അയല്‍ക്കൂട്ട അംഗങ്ങളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ ക്ലാസുകളും സംഘടിപ്പിച്ചു.
വയോജനപരിപാലനം, ആരോഗ്യം എന്ന വിഷയത്തില്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇ.വി ആനന്ദ്, തദ്ദേശ സ്വയംഭരണം വയോജന ക്ഷേമം എന്ന വിഷയത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വയോജന അയല്‍ക്കൂട്ടം എന്ന വിഷയത്തില്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ എന്നിവര്‍ ക്ലാസെടുത്തു.
സിഡിഎസ് അംഗം കെ. സുഭാഷിണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍. ടി.കെ ശൈലജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.പി. സത്യവതി, പി.കെ പ്രകാശിനി, എം.പി ജാനു, കെ മുബഷിറ, കെ.ആര്‍ ആതിര സിഡിഎസ് അംഗം, സെക്രട്ടറി പി.എം. ഗിരീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി. പ്രമീള, വി.കെ. സുമതി, എംഇസി ഷിജി ജോസഫ്, അക്കൗണ്ടന്റ് ടി.പി നീതു, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചര്‍ച്ചകളും വയോജനങ്ങളുടെ വിവിധങ്ങളായ അനുഭവങ്ങള്‍ പങ്കുവെക്കലും വിവിധ കലാപരിപാടികളും നടന്നു.
Changaroth Grama Panchayat Kudumbashree CDS organizes generational gathering