ചിങ്ങപുരം: ബഹിരാകാശ യാത്രികര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍. 286 ദിവസത്തെ ദൈര്‍ഘ്യമേറിയ ഇടവേളക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനും, ബുച്ച് വില്‍മോറിനും 'ബിഗ് സല്യൂട്ട് ' നല്‍കിക്കൊണ്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന്‍, ഡെപ്യൂട്ടി ലീഡര്‍ ടി.പി. ജസമറിയം എന്നിവര്‍ സുനിതാ വില്യംസിന്റെയും, ബുച്ച് വില്‍മോറിന്റെയും വേഷമണിഞ്ഞെത്തി കുട്ടികളുമായി സംവദിച്ചു. ബഹിരാകാശ നിലയത്തിലെ വിശേഷങ്ങള്‍ അവര്‍ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.
എസ്ആര്‍ജി കണ്‍വീനര്‍ പി.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ഐശ്വര്യ, പി. നൂറുല്‍ ഫിദ, അശ്വതി വിശ്വന്‍, സി. ഖൈറുന്നിസാബി, എസ്. ആന്‍വി, പാര്‍വണ ബിശ്വാസ്, മുഹമ്മദ് റയ്യാന്‍, റെജ ഫാത്തിമ, നൂസ മെഹറിന്‍, പി. സിന്ധു, വി.പി. സരിത എന്നിവര്‍ സംസാരിച്ചു.
Vanmukam-Elambilad MLP School gives a big salute to astronauts