---
title: " കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍"
english_title: "Couple arrested with ganja at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278010/couple-arrested-with-ganja-at-vadakara"
published_at: "2025-03-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd25c525307_kanjha.JPG"
keywords: []
---

#  കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

> **Lead Summary:** **വടകര: **വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. മയ്യന്നൂര്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ കരീം, ഭാര്യ റുഖിയ എന്നിവരാണ് വടകര എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവില്‍ നിന്നുമാണ് അബ്ദുള്‍ കരീം പിടിയിലാവുന്നത്. സംശയം തോന്നി എസൈസ് ഉദ്യോഗസ്ഥര്‍ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.

## Article Content

**വടകര: **വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. മയ്യന്നൂര്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ കരീം, ഭാര്യ റുഖിയ എന്നിവരാണ് വടകര എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവില്‍ നിന്നുമാണ് അബ്ദുള്‍ കരീം പിടിയിലാവുന്നത്. സംശയം തോന്നി എസൈസ് ഉദ്യോഗസ്ഥര്‍ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ഇയാളില്‍ നിന്നും 10 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വീട്ടില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരീം പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ കരീമിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു.

വീട്ടില്‍ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സമീപത്ത് നിന്നും ത്രാസും, കഞ്ചാവ് വില്‍ക്കാനായി സൂക്ഷിച്ച ചെറിയ പ്ലാസ്റ്റിക് കവറുകളും എക്‌സൈസ് കണ്ടെത്തി. വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ് പി.എംയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലാവുന്നത്.

കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രണ്ട് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജയപ്രസാദ് സി.കെ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) രതീഷ് എ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത് എം.പി, മുഹമ്മദ് റമീസ്, അഖില്‍ കെ.എ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷ എന്‍.കെ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278010/couple-arrested-with-ganja-at-vadakara)