പെരുവണ്ണാമൂഴി: നാടന്‍ ചാരായവുമായി മുതുകാട് സ്വദേശി പൊലീസ് പിടിയില്‍. 8 ലിറ്റര്‍ നാടന്‍ ചാരായവുമായി മുതുകാട് കിളച്ച പറമ്പില്‍ ഉണ്ണികൃഷ്ണനെ (49) യാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് 1.30 ഓടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കന്നാസില്‍ സൂക്ഷിച്ച ചാരായം പൊലീസ് കണ്ടെടുത്തത്. കൂടാതെ ഒഴിഞ്ഞ കന്നാസുകളും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. വീട്ടില്‍വെച്ച് വാറ്റി വില്‍പ്പന നടത്തുകയാണ് ഇയാളുടെ പതിവ്.
പെരുവണ്ണാമൂഴി സബ് ഇന്‍സ്പെക്ടര്‍ ജിതിന്‍വാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പ്രകാശ് ചാക്കോ, scpo കെ. സി ഷിജിത്ത്, CPO മാരായ കെ.കെ ഷിജിത്ത്, ലിസ്‌ന, റാഷിദ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണനെ കേടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ കൊയിലാണ്ടി സബ് ജയിലിലേക്ക് കൊണ്ടുപോയി.
Muthukad native arrested with homemade liquor