വേളം : വേളം ശാന്തിനഗര്‍ തിരുവഞ്ചേരി ഇടം ഭഗവതി ക്ഷേത്രത്തില്‍ കളംപാട്ടും കുടുംബ കൂട്ടായ്മയും നടത്തി. കളം പാട്ട് ഉത്സവവും കുടുംബ കൂട്ടായ്മയും ക്ഷേത്ര സന്നിധിയില്‍ വെച്ച് മാര്‍ച്ച് 18 19 തിയ്യതികളിലായി നടത്തപ്പെട്ടു.

ചെടിക്കളം ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റം നടന്ന മാര്‍ച്ച്18ന് വിശേഷാല്‍ പൂജകള്‍, ദീപാരാധന, ഗുരുതി തര്‍പ്പണവും നടന്നു. 19ന് ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, കുടുംബ കൂട്ടായ്മ, അന്നദാനം, ദീപാരാധന, തായമ്പക, കളംപാട്ട് എന്നിവ നടന്നു.
Kalam singing and family gathering at the Idam Bhagavathy Temple, Shantinagar, Thiruvanchery