---
title: "ചെറുവണ്ണൂര്‍ ആശുപത്രിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം"
english_title: "Acid attack on woman at Cheruvannur Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278491/acid-attack-on-woman-at-cheruvannur-hospital"
published_at: "2025-03-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfd49736e18_hospittal.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ആശുപത്രിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

> **Lead Summary:** **പേരാമ്പ്ര : **ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ.ആയുര്‍ വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കോട്ടൂര്‍ സ്വദേശനിക്ക് നേരെയാണ് മുന്‍ഭര്‍ത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. പൂനത്ത് കാരടി പറമ്പില്‍ പ്രബിഷ നാണ് പൊള്ളലേറ്റത്.

## Article Content

**പേരാമ്പ്ര : **ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ.ആയുര്‍ വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കോട്ടൂര്‍ സ്വദേശനിക്ക് നേരെയാണ് മുന്‍ഭര്‍ത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. പൂനത്ത് കാരടി പറമ്പില്‍ പ്രബിഷ നാണ് പൊള്ളലേറ്റത്.

പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18-ാം തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 3 വര്‍ഷക്കാലമായി ഇവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തിയതാണ്. ഇന്ന് കാലത്ത്9.12ഓടെ ആശുപത്രിയില്‍ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയില്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാള്‍ ആസിസ് ഒഴിച്ചു.

ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ലേക്കും മാറ്റി. ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പ്രതി നടുവണ്ണൂർ തിരുവോട് സ്വദേശിയായ കാരിപറമ്പ്  പ്രശാന്ത് (36) തൃശൂരിൽ ടാക്സി ഡ്രൈവറാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278491/acid-attack-on-woman-at-cheruvannur-hospital)