ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ഉടൻ ചികിത്സക്ക് ആശുപത്രിയിൽ എത്തിക്കാൻ സാഹായത്തിനെത്തിയ പുതിയോട്ടില്‍ ലിതിനെ സാമൂഹ്യ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ച് ചിലര്‍.

പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18-ാം തിയ്യതി മുതല്‍ ചെറുവണ്ണൂര്‍ ഗവ.ആയുര്‍ വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടൂര്‍ സ്വദേശനി പൂനത്ത് കാരടി പറമ്പില്‍ പ്രബിഷ (29) ക്ക് നേരെയാണ് മുന്‍ഭര്‍ത്താവായ നടുവണ്ണൂര്‍ തിരുവോട് സ്വദേശിയായ കാരിപറമ്പ് പ്രശാന്തി (36) ന്റെ ആസിഡ് ആക്രമണമുണ്ടായത്.
കഴിഞ്ഞ 3 വര്‍ഷക്കാലമായി ഇവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തിയതാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയില്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാള്‍ ആസിസ് ഒഴിച്ചു.
രാവിലെ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പുതിയോട്ടില്‍ ലിതിന്‍ ഉറക്കമുണര്‍ന്നത്. വിവരം തിരക്കിയപ്പോള്‍ അറിഞ്ഞത് ആശുപത്രിയില്‍ അഡ്മിറ്റ് ആയ ആളുടെ ദേഹത്തു ആരോ ആസിഡ് ഒഴിച്ചു എന്ന്. പെട്ടെന്ന് വണ്ടി എടുക്കു നമുക്ക് ആശുപത്രിയില്‍ പോകണം എന്ന് ചിലര്‍ പറഞ്ഞു.
ഉടന്‍ വണ്ടി എടുത്തു ഹോസ്പിറ്റലിന്റെ മെയിന്‍ റോഡില്‍ വണ്ടി നിര്‍ത്തിയ സമയത്തു ഒരു സ്ത്രീയെ ലിതിന്റെ ബന്ധുക്കളും ആശുപത്രി സ്റ്റാഫും കൂടി എടുത്തു വണ്ടിയില്‍ കയറ്റി. പെട്ടന്ന് തന്നെ കല്ലോട് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പിന്നീട് ഇതൊരു വലിയ ക്രൂരമായ സംഭവം ആയതിനാലും സര്‍ക്കാര്‍ ആശുപത്രിയിലെ അഡ്മിറ്റ് രോഗിക്ക് ഇത്തരം അനുഭവം ഉണ്ടായതിനാലും മീഡിയകൾ വാര്‍ത്ത ആക്കുകയും ആ വാര്‍ത്തയില്‍ ഹോസ്പിറ്റലില്‍ എത്തിച്ച വെക്തി എന്ന നിലയില്‍ ലിതിനോട് ഒരു ബൈറ്റ്‌സ് എടുക്കുകയും ചെയ്തു പക്ഷെ അതില്‍ ട്രൂവിഷന്‍ ന്യൂസിന്റെ വാര്‍ത്തയില്‍ വന്ന ലിധിനിൻ്റെ വിശദീകരണത്തിൻ്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ചിലര്‍ ലിതിന്‍ ആണു ആ പെണ്‍കുട്ടിയുടെ ദേഹത്തു ആസിഡ് ഒഴിച്ചത് എന്ന രീതിയില്‍ ഫോട്ടോ വെച്ച് പോസ്റ്റ് ചെയ്ത് മോശമായ പ്രചരണം നടത്തുകയാണ് ചെയ്യുന്നത്.
ഒരു ജീവൻ രക്ഷിക്കാനിറങ്ങിയ യുവാവിനെ കരിതേച്ച് കാണിക്കാനുള്ള ഇത്തരം നീക്കങ്ങൾ വളരെ നീചവും നിന്ദ്യവുമാണ്. തമാശക്കോ അല്ലെങ്കിൽ കരുതി കൂട്ടിയോ ആരോ ചെയ്ത ഈ പ്രവർത്തികൊണ്ട് നാട് ആദരിക്കേണ്ട ഒരു യുവാവിനെ മോശമായി സമൂഹത്തിൽ ചിത്രീകരിക്കപ്പെടുകയാണ് ഉണ്ടായത്. തനിക്ക് ഉണ്ടായ ദുരനുഭവം തൻ്റെ ഫേസ്ബുക്കിലൂടെ നിരവധി തവണ ഇത്തരം ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലിധിൻ പങ്ക് വെച്ചിട്ടുണ്ട്.
Acid attack; Some people portray the rescuer in a bad light at cheruvannur