പേരാമ്പ്ര: റോഡ് പണിക്കിടെ കംപ്രസര്‍ വാഹനാപകടത്തില്‍ തൊഴിലാളി മരിച്ചു. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്ത് വെച്ച് ഇന്ന് കാലത്ത് 8.45 ഓടെയാണ് അപകടമുണ്ടായത്. ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരണപ്പെട്ടത്.

റോഡ് പണിക്കിടെ കംപ്രസര്‍ വാഹനം നീങ്ങി സന്തോഷ് വാഹനത്തിനിടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മേപ്പയ്യൂര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കേളെജിലേക്ക് മാറ്റി. ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രജനി. മക്കള്‍ സഞ്ജീവ്, പരേതയായ ദീപ്തി.
Worker dies in compressor vehicle accident during road construction