പേരാമ്പ്ര: കായണ്ണ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാര്‍ക്കായി തൊഴിലിട സുരക്ഷ, അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജാസ്മിന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പാചകവാതക അപകടങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ പറ്റിയും വിശദീകരിച്ചു.
അത്യാവശ്യഘട്ടങ്ങളില്‍ ഫയര്‍ എക്സ്റ്റിങൂഷറുകള്‍ ഉപയോഗിക്കുന്നതിന്റെയും എളുപ്പത്തില്‍ ചെയ്യാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും പ്രയോഗിക പരിശീലനവും നല്‍കി.
പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാരും പങ്കെടുത്ത പരിപാടിയില്‍ ഡോക്ടര്‍ മഞ്ജുനാഥ് ആശംസകള്‍ അര്‍പ്പിച്ചു. എ.സി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെഎച്ച്‌ഐ ഷിജിത്ത് നന്ദിയും പറഞ്ഞു.
Workplace safety awareness class at kayanna