മുതുകാട്: ഫാമില്‍ അതിക്രമിച്ചു കയറി പന്നികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മുതുകാട് സീതപ്പാറ പുത്തന്‍പുരക്കല്‍ തോമസ് (ടോമി) എന്നയാളുടെ ഫാമിലെ പന്നികളെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ 5 മണിയോടുകൂടി ഫാമില്‍ അതിക്രമിച്ചു കയറിയാണ് ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേല്‍പിക്കുകയും പന്നികളെ കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയത്.

മുതുകാട് സ്വദേശികളായ മൂന്ന് പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫാം ജീവനക്കാരെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. ഇവര്‍ മദ്യ ലഹരിയിലായിരുന്നു വെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഉടന്‍ പെരുവണ്ണാമൂഴി പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്രമം നടത്തിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാവാതിരിക്കണമെന്നും ഫാം ഉടമ തോമസ് ആവശ്യപ്പെട്ടു.
Complaint of pigs being slaughtered after breaking into farm at muthukad