മേപ്പയ്യൂര്‍: കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും, ഇഫ്താര്‍ സംഗമവും നടത്തി.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ടി.വി രാഹുല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. മേലടി എഇഒ പി. ഹസീസ്, ടി. സതീഷ് ബാബു, പി.കെ. അനീഷ് ആര്‍.പി. ഷോഭിദ്, പി.കെ. അബ്ദുറഹ്‌മാന്‍, ടി.കെ രജിത്ത്, ഒ.പി. റിയാസ്, ജെ.എന്‍. ഗിരീഷ്, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
KPSTA organizes Iftar meet and farewell gathering at meppayoor