ചെറുവണ്ണൂര്‍: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളം മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശുചിത്വ പ്രഖ്യാപനം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം സംഘടിപ്പിച്ചത്.

ഒന്നാംഘട്ടത്തില്‍ വാര്‍ഡിലെ അങ്കണവാടികളും വായനശാലകളും ഹരിതസ്ഥാപനങ്ങളായും കുടുംബശ്രീകള്‍ ഹരിതഅയല്‍ക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു. വാര്‍ഡിലെ പ്രധാന ടൗണ്‍ ആയ പന്നിമുക്കില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. കൂടാതെ വാര്‍ഡിലെ പൊതു ഇടങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.
കുട്ടോത്ത് പൊതുജന വായനശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ പ്രഖ്യാപനം നടത്തി. ജെപിഎച്ച്എന്‍ കെ.കെ. ഐശ്വര്യ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വാര്‍ഡ് കണ്‍വീനര്‍ കെ.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. രാജു, കുഞ്ഞിച്ചാത്തു നായര്‍, ബഷീര്‍ കറുത്തെടുത്ത്, വി.കെ ഭാസ്‌കരന്‍, വി.എം ശാന്ത, ആര്‍.കെ റീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹരിത ഭവനം അവാര്‍ഡ് ജേതാക്കളായ എം.കെ ഉഷ, സെറീന ഞെവ്വില്‍, എം.എം സുജാത, ആശവര്‍ക്കര്‍ ജാനു, ഹരിതകര്‍മ്മസേനാംഗങ്ങളായ പി.എം ഓമന, പി.പി ശ്രീലത എന്നിവരെ ആദരിച്ചു.
Cheruvannur Grama Panchayat Ward Level Cleanliness Declaration