കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ എം ഗൗതമന്‍ നിര്‍വ്വഹിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നേട്ടങ്ങള്‍ അദ്ദേഹം വ്യക്തമാക്കി. കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തെ പൂര്‍ണമായി മാലിന്യമുക്തമാക്കാന്‍ 2025 ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് സാനിറ്റൈസേഷന്‍ കോണ്‍ക്ലേവ് 'വൃത്തി 2025' നടക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ മാധ്യമ ശില്പശാല കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച് നടന്നത്. ശില്പശാലയില്‍ ജില്ലയിലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാനത്തെ പൂര്‍ണ മാലിന്യമുക്തമാക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആശയങ്ങളും, അഭിപ്രായങ്ങളും ശില്പശാലയില്‍ പങ്കുവച്ചു.
ഐആര്‍എംയു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍ യുണിയന്‍) പ്രസിഡന്റ് കുഞ്ഞബ്ദുള്ള ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സരിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Waste-free New Kerala; Social media workshop organized at kozhikkod