മുതുകാട് : മുതുകാട് സീതപ്പാറ പുത്തന്‍പുരക്കല്‍ തോമസ് (ടോമി) എന്നയാളുടെ ഫാമില്‍ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേല്‍പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍.

മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജില്‍ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലില്‍ അനുരാഗ് എന്നിവരെയാണ് പെരുവണ്ണാമഴി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇവര്‍ ഫാമിലുള്ള പന്നികളെ ക്രൂരമായി വെട്ടി മുറിവേല്‍പ്പിക്കുകയും ഫാം ജീവനക്കാരെ വധഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
Pig slaughtering incident; accused remanded at muthukad