പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് തട്ടി വായോധികന് പരുക്ക്. ഇന്ന് രാവിലെ 8.40 ഓടുകൂടിയാണ് അപകടം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരനായ എരവട്ടൂര്‍ കരുവാരക്കുന്നത്ത് (അനന്തപുരം) ഗോപാലന്‍ നായര്‍ (75) നാണ് പരുക്കേറ്റത്.

കായണ്ണ ഭാഗത്ത് നിന്നും വന്ന ഹെവന്‍ എന്ന സ്വകാര്യ ബസ് പേരാമ്പ്ര സ്റ്റാന്‍ഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ ഇടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ നാട്ടുകാരും ബസ് ജീവനക്കാരും ഓടിക്കൂടി പരിക്കേറ്റയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
Elderly man injured after being hit by private bus in Perambra