പേരാമ്പ്ര: എടവരാട് പ്രദേശത്ത് തുടര്‍ച്ചയായി വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഇ.എസ് മുഹമ്മദ് ഷാഹിം ഡിജിപിക്ക് പരാതി നല്‍കി.

പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്നും മുഴുവന്‍ പ്രതികളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ക്രൈം ബ്രാഞ്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും ഇരകളോടൊപ്പം ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Incident of vehicles being set on fire: Crime Branch files complaint with DGP seeking investigation at perambra