ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് അഡ്മിഷന്‍ തുടരുന്നു

ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് അഡ്മിഷന്‍ തുടരുന്നു
Mar 26, 2025 01:32 PM | By LailaSalam

കോഴിക്കോട്: ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ അഡ്മിഷന്‍ തുടരുന്നു. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.

കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ മെയ് 23 വരെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളലായി ക്യാമ്പുകള്‍ നടക്കുക. ഫുട്ബോള്‍ - ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട് ഈസ്റ്റിഹില്‍ കോഴിക്കോട്, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, ഇ കെ നായനാര്‍ സ്റ്റേഡിയം നല്ലൂര്‍, ഫറോക്ക്, മുക്കം മുനിസിപ്പില്‍ സ്റ്റേഡിയം മണാശ്ശേരി, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറൂപ്പ, സി കെ ജി മെമ്മോറിയല്‍ കോളേജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പില്‍ബസാര്‍, ഇ എം എസ് സ്റ്റേഡിയം ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം, കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയില്‍,

കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്. ബാസ്‌ക്കറ്റ്ബോള്‍ - കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍. ഷട്ടില്‍- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, ജിംനാസ്റ്റിക്-ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്സ്- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവണ്‍മെന്റെ യു പി സ്‌ക്കൂള്‍ മുക്കം, നരിക്കുനി, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്. വോളിബോള്‍ - നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി നടുവണ്ണൂര്‍, നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി കായക്കൊടി, ഇ കെ നായനാര്‍ മിനിസ്റ്റേഡിയം നല്ലൂര്‍ ഫറോക്ക്, ബോക്‌സിംഗ് -ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, തയ്കോണ്ടോ -ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്, ടേബിള്‍ ടെന്നിസ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്‌കേറ്റിംഗ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് - സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്വിംമ്മിംഗ് പൂള്‍ ഈസ്റ്റ് നടക്കാവ്, തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ് നടക്കുക.

പരിചയസമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ ക്യാമ്പുകളില്‍ പരിമിതമായ കുട്ടികള്‍ക്ക് മത്രമേ പ്രവേശനം നല്‍കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2722593, 8078182593 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.




District Sports Council Summer Camp Admissions Continue

Next TV

Related Stories
 വീട്ടില്‍ സൂക്ഷിച്ച രാസലഹരിയുമായി ഒരാള്‍ പിടികൂടി

Apr 25, 2025 05:25 PM

വീട്ടില്‍ സൂക്ഷിച്ച രാസലഹരിയുമായി ഒരാള്‍ പിടികൂടി

രാസലഹരി ഇനത്തില്‍പ്പെട്ട എംഡിഎംഎ പിടിച്ചെടുത്തു. കരുവണ്ണൂര്‍ സ്വദേശി...

Read More >>
കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടില്‍ കയറാന്‍ കഴിയാതെ യുവതി

Apr 25, 2025 05:09 PM

കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടില്‍ കയറാന്‍ കഴിയാതെ യുവതി

ഹൃദ്രോഗിയായ ലിജി 2 ദിവസമായി ഭക്ഷണം പോലും കഴിക്കാത്ത...

Read More >>
നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന്

Apr 25, 2025 04:24 PM

നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന്

നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26...

Read More >>
പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു.

Apr 25, 2025 04:02 PM

പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു.

പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. ബീഹാറി സ്വദേശി പയ്യോളി ഏടത്തുംതാഴെ മുഹമ്മദ് മസൂദ് (37)നാണ് മര്‍ദ്ദനമേറ്റത്....

Read More >>
സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

Apr 25, 2025 02:53 PM

സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

കോസ്മെറ്റോളജിസ്‌റ്, സോളാര്‍ എല്‍.ഇ.ഡി ടെക്നിഷ്യന്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ്...

Read More >>
വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

Apr 25, 2025 01:47 PM

വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റ്റര്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് സീസണ്‍ 2 ആരംഭിച്ചു. കളിയാണ് ലഹരി എന്നതാണ് ക്യാമ്പിന്റെ...

Read More >>
News Roundup