പേരാമ്പ്ര: ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര മദര്‍ തെരേസാ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജനജാഗ്രത സദസ് പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം പി ജോന ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന വിഷയത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധി നവനീത് കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര റോട്ടറി ക്ലബ് അംഗം സാജു മാസ്റ്റേഴ്‌സ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
കോളേജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഷൈനി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീവേദ് നന്ദിയും പറഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ഓട്ടോറിക്ഷ തൊഴിലാളികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരിവ്യവസായികള്‍, കോളേജ് എന്‍എസ്എസ് വളണ്ടിയേഴ്സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
NSS students organize public awareness rally at perambra