പേരാമ്പ്ര: അനശ്വര സ്വയം സഹായ സംഘം എടവരാടിന്റെ കൂട്ടായ്മയിലും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോട് കൂടി വിവിധ തരം നെല്ലിനങ്ങള്‍ കൃഷി ചെയ്തു. പേരാമ്പ്ര ക്യഷിഭവന്റെ കീഴില്‍ വരുന്ന എരവട്ടൂര്‍ കടുക്കുഴി കാപ്പില്‍ പത്ത് വര്‍ഷത്തില്‍ അധികമായി കൃഷി ചെയ്യാതിരുന്ന പതിനഞ്ച് ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്.

ജ്യോതി, രക്ത ശാലി, ബ്ലാക്ക് ജാസ്മിന്‍, നവര എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തത്. അതില്‍ ജ്യോതി നെല്ലിനത്തിന്റെ കൊയ്ത്ത് ഉല്‍സവം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.
വാര്‍ഡ് അംഗം കെ.കെ പ്രേമന്‍, കൃഷി ഓഫീസര്‍ നിസാം അലി, ക്യഷി അസിസ്റ്റന്റ് അഹല്‍ ജിത്ത്, രാജന്‍ കെ ഐശ്യര്യ, ഇ സജീവന്‍, പത്മജന്‍, ഒ രാജീവന്‍, എ.കെ അഭിലാഷ്, എ.കെ അവിനാശ്, കെ.വി ശങ്കരന്‍ നായര്‍, എന്‍.എം രാജീവന്‍, ടി.എം രാധാകൃഷ്ണന്‍, നാരായണന്‍ മൂശാരികണ്ടി എന്നിവര്‍ കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുത്തു.
A harvest festival was held to celebrate the harvest of rice grown in the community