പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെഹന്തി ഫെസ്റ്റ്‌സംഘടിപ്പിച്ചു. പേരാമ്പ്ര പെരുമ' യുടെ ഭാഗമായാണ്ഇന്ന്കാലത്ത് വി.വി.ദക്ഷിണാമൂര്‍ത്തി ഹാളില്‍വെച്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്.

പേരാമ്പ്രയിലെ വ്യാപാരി സംഘടനകളുടെ വനിതാ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എം റീന പരിപാടി ഉദ്ഘാടനം ചെയ്തു. എം. സാബിറ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, വാര്‍ഡ് അംഗം പി.ജോന, അനുഷ ഷാജു,നിര്‍മല സജീവ്,സീമ ശിവദാസ്, പുഷ്പ ചെറുകല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ജലജ ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനിത യു എം നന്ദിയും പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിയ മത്സരാര്‍ത്ഥികള്‍ മികച്ച മത്സരമാണ് കാഴ്ചവച്ചത്. പാട്ടുപാടിയും ഒപ്പന കളിച്ചും സംഘാടകരും മത്സരാര്‍ത്ഥികളുടെ കൂടെ ചേര്‍ന്ന് മെഹന്തി ഫെസ്റ്റ് ആഘോഷമാക്കി മാറ്റി.
Perambra Grama Panchayat organized Mehendi Fest