ചെറുവണ്ണൂര്‍: ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അംഗന്‍വാടി ജീവനക്കാരുടെ വേതനം ഉര്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.
കെപിസിസി സംസ്ഥാന വ്യാപകമായി നടത്താന്‍ ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഉദ്ഘാടനം വി.ബി രാജേഷ് നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.പി നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജീദ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള, പിലാകാട്ട് ശങ്കരന്‍, രവീന്ദ്രന്‍ കിഴക്കയില്‍, വേണുഗോപാല്‍ മുയിപ്പോത്ത്, ബഷീര്‍ കറുത്തെടുത്ത് എന്നിവര്‍ സംസാരിച്ചു.
Cheruvannur Mandal Congress Committee declares solidarity with ASHA Anganwadi workers