പേരാമ്പ്ര: യുവത ലഹരിയുടെ മാസ്മരിക ലോകത്തേക്ക് അടിതെറ്റി വീഴുന്നതിനെതിരെ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. കോഴിക്കോട് റൂറല്‍ ജില്ല കമ്മിറ്റിയാണ് ലഹരിയല്ല യുവത്വം യുവത്വമാണ് ലഹരി കൈകോര്‍ക്കാം യുവതയ്ക്കായ് എന്നപേരില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്.

വളര്‍ന്നുവരുന്ന യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. ചടങ്ങ് കേരള ടൂറിസം ഇന്‍ഫ്രാസട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെയും യിവാക്കളെയും ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനം ശക്തമാക്കണമെന്നും, ലഹരി സമൂഹത്തെ കാര്‍ന്നുതിന്നുന്നുവെന്നും ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല അവരുടെ കുടുംബത്തെയും സമൂഹത്തെയും മുഴുവന്‍ തകര്‍ക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കെപിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് പി.വി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിഒഎ ജില്ലാ കമ്മറ്റി അംഗം രഞ്ജിഷ് മോഡറേറ്ററായി. കെപിഒഎ സംസ്ഥാന സെക്രട്ടറി സി.ആര്‍ ബിജു, കോഴിക്കോട് ഡിവൈഎസ്പി വിജിലന്‍സ് കെ.കെ ബിജു, കൊയിലാണ്ടി ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ സി.വി ഷാജി, കെപിഎ ജില്ലാ സെക്ക്രട്ടറി രജീഷ് ചെമ്മേരി, സികെജിഎം ഗവ.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ്, സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യുയുസി മുഹമ്മദ് ആദില്‍ എന്നിവര്‍ സംസാരിച്ചു.
കെപിഒഎ ജില്ലാ ജോയിന്റ് സെക്ക്രട്ടറി സി.കെ അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെപിഒഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് മുയിപ്പോത്ത് നന്ദിയും പറഞ്ഞു.
Police join hands with the younger generation against drug addiction