പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും എന്‍ജിഒ സെന്റര്‍ സംസ്ഥാന ഭാരവാഹിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഴക്കയില്‍ ചെക്കിണിയുടെ ഒന്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ ആര്‍ജെഡി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

കാലത്ത് ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയതിന് ശേഷം നടന്ന അനുസ്മരണ സമ്മേളനം ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. കെ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു.
എന്‍.കെ. വല്‍സന്‍, കെ. ലോഹ്യ, സത്യന്‍ കടിയങ്ങാട്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍. പ്രേം ഭാസിന്‍, വിനോദ് തിരുവോത്ത്, പി. മോനിഷ, വല്‍സന്‍ എടക്കോടന്‍, കെ.ജി. രാമനാരായണന്‍, പി.കെ. രാഘവന്‍, ടി.കെ. ബാലഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. പ്രേമന്‍ സ്വാഗതവും എന്‍.എം. അഷറഫ് നന്ദിയും പറഞ്ഞു.
പുഷ്പ്പാര്‍ച്ചനക്ക് സി.ഡി. പ്രകാശ്, സി. സുജിത്, പി.കെ. ബിജു, കെ.പി. രവീന്ദ്രന്‍, കെ.വി. ഷിജു, അജീഷ് കല്ലോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Chekini Memorial in the kizhakkayil at perambra