പേരാമ്പ്ര: സില്‍വര്‍ കോളേജ് റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ: ടി യൂസഫ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ : സി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ. കെ. തറുവയി ഹാജി, വി.എസ്. രമണന്‍, ജയരാജന്‍ കല്പകശ്ശേരി, അശ്വതി രാജന്‍ എന്നിവര്‍ സംസാരിച്ചു.
റഡ് റിബ്ബണ്‍ ക്ലബ്ബ് കോഡിനേറ്റര്‍ കെ.പി. ഗായത്രീദേവി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റുഡന്റ് കോഡിനേറ്റര്‍ നന്ദ ഗോപന്‍ നന്ദിയും പറഞ്ഞു. വിവിധ മത്സര പരിപാടിയില്‍ സമ്മാനാര്‍ഹരായവര്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.
Silver College organizes AIDS awareness seminar at perambra