മരുതോങ്കര: ജാനകിക്കാട് വനമേഖലയില്‍ അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാര്‍ത്ഥിയായ അസീം ദില്‍ഷാദാണ് അപൂര്‍വയിനത്തിപ്പെട്ട ബ്ലാക്ക് ബ്ലാസ എന്ന കിളി കൊറ്റിയനെ കണ്ടെത്തിയത്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണീ പക്ഷി വര്‍ഗ്ഗം.

ചെറിയ തോതില്‍ പ്രാദേശിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളില്‍ വേനല്‍ക്കാലത്ത് അപൂര്‍വമായി കാണാന്‍ സാധിക്കും. കോഴിക്കോട് ഫാറൂഖ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ. എസ്.വി അബ്ദുല്‍ ഹമീദിന് കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് അസീം ദില്‍ഷാദ്.
A rare bird species was found in the Janakikkad forest area