ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് എസ് സി വിദ്യാര്‍ത്ഥികള്‍ക്കായി 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 13 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ്പുകള്‍ വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി മോനിഷ, വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ജനപ്രതിധിനികളായ എ.കെ ഉമ്മര്‍, കെ.പി ബിജു, ഇ.ടി ഷൈജ, എ ബാലകൃഷ്ണന്‍, കെ.എം ബിജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Cheruvannur Grama Panchayat distributes laptops