നടുവണ്ണൂര്‍: കൗ ലിഫ്റ്റ് സംവിധാനം ഉദ്ഘാടനം ചെയ്തു. രോഗം മൂലം എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള പശുക്കളുടെ ചികിത്സയ്ക്കായുള്ള സംവിധാനമാണ് കൗ ലിഫ്റ്റ് സംവിധാനം. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂര്‍ മൃഗാശുപത്രിയില്‍ ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് കൗ ലിഫ്റ്റ് വാങ്ങിയത്. ധാതു ലവണം വിരമരുന്ന് പദ്ധതിയിലെ മരുന്നുകളുടെ ആദ്യ വിതരണവും ഇതോടൊപ്പം നിര്‍വ്വഹിച്ചു.
പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എം. നിഷ, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ സദാനന്ദന്‍ പാറക്കല്‍, മെമ്പര്‍മാരായ മിനി, സജീവന്‍, ഡോ : ബിനീഷ്, പ്രസാദ്, മുരുളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Cow lift system inaugurated at naduvannur