പേരാമ്പ്ര: എസ്‌വൈഎസ് ചാലിക്കര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാലിക്കര ഷറഫുല്‍ ഇസ്ലാം മദ്രസയിലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.

എസ്‌വൈഎസ് ചാലിക്കര യൂണിറ്റ് സെക്രട്ടറി പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞു. ചാലിക്കര മസ്ജിദുല്‍ ഫാറൂഖില്‍ നടന്ന പരിപാടി മഹല്ല് കമ്മറ്റി പ്രസിഡന്റ് ടി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മൊമന്റോ നല്‍കി ആദരിച്ചു. എസ്‌വൈഎസ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി ബാഖവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുബഷിര്‍ വാഫി വണ്ടൂര്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി.
മദ്‌റസ സെക്രട്ടറി ഇ.ടി ഹമീദ് സിദ്ധിഖ് ഉസ്താദ്, മഹല്ല് സെക്രട്ടറി സി. റഷീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇഫ്താര്‍ സംഗമം വര്‍ദ്ധിച്ച് വരുന്ന 'ലഹരിക്കെതിരയുള്ള പോരാട്ടത്തിന്റെ ' ഭാഗമായി മാറി. പി.സി സിറാജ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.
നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിന് എം.കെ മുനീര്‍, സി.എം. ഷരീഫ്, ഷാഹിദ്, മുജിബ്, സാദിഖ് ഉസ്താദ്, ഇബ്രാഹിം കുന്നത്ത്, കെ.എം. ഷാമില്‍, എ. ഹാരിസ്, എസ്.കെ. ഇബ്രാഹിം, പി.കെ സലിം, കെ.പി.കെ ഹാരിസ്, ടി.കെ. നിസാര്‍, കെ.ടി ഹബിബ്, സി റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Congratulations and Iftar meet organized for top achievers at perambra