പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റ്, പന്ത്രണ്ടാം വാര്‍ഡ് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ഏപ്രില്‍ 20 മുതല്‍ 26 വരെ പഴയ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കും.

ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന യോഗം മുന്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.
ഫെസ്റ്റ് വിജയപ്പിക്കുന്നതിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.പി അബ്ദുള്‍ സലാം, കെ.പി ഗംഗാധരന്‍, വത്സന്‍ എടക്കോടന്‍, പി.എം. പ്രകാശന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.കെ ഭാസ്‌കരന്‍, എഡിഎസ് സെക്രട്ടറി സുമതി വയലാളി എന്നിവര്‍ സംസാരിച്ചു. വി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സിഡിഎസ് അംഗം കെ. ലളിത നന്ദിയും പറഞ്ഞു.
രക്ഷാധികാരികളായി കെ.ടി ബാലകൃഷ്ണന്‍, വി.പി അബ്ദുള്‍ സലാം, കെ.പി ഗംഗാധരന്‍, വത്സര്‍ എടക്കോടന്‍ വി.കെ ഭാസ്‌കരന്‍ എന്നിവരും ചെയര്‍മാന്‍ പി.എം പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ വയലാളി രാധാകൃഷ്ണന്‍, ട്രഷറര്‍ സുമേഷ് തിരുവോത്ത്, കോര്‍ഡിനേറ്റര്‍ മമ്മു ചേറമ്പറ്റ എന്നിവരെയും തെരഞ്ഞെടുത്തു.
Nochad Fest; Organizing committee formation meeting held