വെള്ളിയ്യൂര്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൈമാറി ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍, പൊതുജനങ്ങള്‍, സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര കമ്മറ്റി, തേലക്കര ശിവക്ഷേത്ര കമ്മറ്റി, പേരാമ്പ്ര പ്രസ് ക്ലബ്ബ്, കാരാട്ടെ ടീം ജനകീയ വായനശാല, ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ്, പ്രിയദര്‍ശിനി ട്രസ്റ്റ്, വ്യാപാര വ്യവസായി ഓട്ടോ കോഡിനേഷന്‍, മള്‍ട്ടി ജിം, പിലാക്കുന്നത്ത് കൂട്ടായ്മ നാഷണല്‍ സര്‍വ്വീസ് സ്‌കീം, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ ചേര്‍ന്ന് ആയിരത്തോളം പേര്‍ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നു.

പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പള്ളി പരിസരത്ത് നടന്ന ചടങ്ങും പ്രതിജ്ഞയും എക്‌സയിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.എന്‍ ബൈജു ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ സന്തോഷ ദിനത്തില്‍ ഇത്തരം പരിപാടികള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. ഈ കണ്ണികള്‍ അറ്റുപോകാതെ സാമൂഹ്യ വിപത്തിനെതിരെ കൈകോര്‍ക്കണമന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഗാനരചയിതാവ് രമേശ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഉള്ളത് മുതിര്‍ന്നവര്‍ക്കാണന്നും സാഹചര്യങ്ങളാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പ്രസിഡണ്ട് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ലഹരിക്കെതിരെയുള്ള സന്ദേശമടങ്ങിയ തുണി സഞ്ചിവിതരണം മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു നിര്‍വ്വഹിച്ചു.
മഹല്ല് ഖത്തിബ് മുബശിര്‍ വാഫി കാരണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജനറല്‍ സെക്രട്ടറി കെ.ടി. അസ്സന്‍, പി.എം. ഷരീഫ്, എടവന സുരേന്ദ്രന്‍, ഇ.ടി. ഹമീദ്, എന്‍. ഹരിദാസ് പി.കെ. അസ്ബീര്‍, എന്‍.പി. വിധു, എസ് രമേശ്, കെ. ഹമീദ് ഭാസ്‌കരന്‍ പണ്യാംകോട, കെ. രാജന്‍, കെ. റിന്റ, എസ് രാജീവ്, വി. മോഹനന്‍, അഡ്വ. അനില്‍കുമാര്‍, വി സത്യന്‍, മനോജ് പാലയാട്ട്, കെ.സി. മുഹമ്മദ്, വി.പി. നസീര്‍. കെ.കെ. കബീര്‍, ലത്തീഫ് വെള്ളിലോട്ട്, എം.കെ. പ്രകാശന്‍, കെ. ദിലീപ്, പി.കെ. സുരേഷ്, ടി. ഷോബിന്‍, വി.പി. ഇസ്മായില്‍, പി.സി. അബ്ദുറഹിമാന്‍ മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു.
A popular gathering against drug abuse was organized on Eid.