കടിയങ്ങാട് : ചങ്ങരോത്ത് ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബാണത്തൂര് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നും നാളയുമായാണ് മഹോത്സവം നടക്കുന്നത്. ഇന്ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. വൈകിട്ട് ദീപാരാധനയും തുടര്‍ന്ന് ചെറുതാഴം ഗോവിന്ദന്‍ നമ്പൂതിരിയുടെ ഭഗവല്‍ തിരുനൃത്തവും നടന്നു.

നാളെ കാലത്ത് വിശേഷാല്‍ പൂജകളും ഉച്ചക്ക് ഉച്ചപൂജയും അന്നദാനവും നടക്കും. വൈകിട്ട് 5.30 ന് ശ്രീഭൂതബലിയും 6.30 ന് ദീപാരാധനയും 7 മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് കുമാറും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും തുടര്‍ന്ന് 8 മണിക്ക് നടക്കുന്ന പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാവും.
The grand inauguration day of the Mahavishnu temple at Gopuram has begun at changaroth