പേരാമ്പ്ര : ഗ്രാമപഞ്ചായത്ത് പേരാമ്പ്ര പെരുമയുടെ ഭാഗമായി ചിത്ര കലാ ക്യാമ്പ് നടത്തി. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പുമായി സഹകരിച്ചാണ് ചിത്രകലാ ക്യാമ്പ് നടത്തിയത്. പേരാമ്പ്ര ജിയുപി സ്‌കൂളില്‍ അന്തരിച്ച വിഖ്യാത മലയാളി ചിത്രകാരന്‍ എ രാമചന്ദ്രന്‍ നഗറിലാണ് പരിപാടി നടന്നത്.

ചിത്രകലാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കെ.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. വി. ശ്രീനി, ഗംഗാധരന്‍ കൂത്താളി, ഡോ. പി സോമനാഥന്‍, സി.കെ കുമാരന്‍, രാജീവന്‍ മമ്മിളി, ബഷീര്‍ ചിത്രകൂടം എന്നിവര്‍ സംസാരിച്ചു.
40 ഓളം ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ പൂര്‍ത്തിയാകുന്ന ചിത്രങ്ങള്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേകം പവലിയനില്‍ പ്രദര്‍ശനവും തുടര്‍ന്ന് പുതുതായി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പഞ്ചായത്തിന്റെ ആര്‍ട്ട് ഗാലറിയില്‍ സ്ഥിരപ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. കെ.സി രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അഭിലാഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.
Grama Panchayat organizes art camp as part of Perambra Peruma