ചെറുവണ്ണൂര്‍ : പാമ്പിരികുന്ന് എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം ഉജ്ജ്വലം 2K25 വിപുലമായ രീതിയില്‍ ആഘോഷിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സി. സുജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപകന്‍ എസ് ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏറ്റവും നല്ലശുചിത്വ വിദ്യായലത്തിനുള്ള ഹരിത വിദ്യാലയം പുരസ്‌ക്കാരം ചടങ്ങില്‍ വെച്ച് ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി ബാബുവില്‍ നിന്ന് പ്രധാനധ്യാപകന്‍ എസ്. ഉണ്ണികൃഷ്ണന്‍ ഏറ്റു വാങ്ങി. ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ, ഗ്രാമ പഞ്ചായത്തംഗം ഇ.ടി ഷൈജ, എസ്എസ്ജി കണ്‍വീനര്‍ അഡ്വ. സി.കെ വിനോദ്, ഇ.എം പത്മിനി, എം അശോകന്‍, സമീര്‍, കെ.എം സുകുമാരന്‍, ഇ.എം സുരേഷ്, പി.കെ പീതാംബരന്‍, എന്‍.കെ സുമിത എന്നിവര്‍ പങ്കെടുത്തു.
2023-24 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണവും, നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വെച്ച് നടന്നു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കലാസന്ധ്യയും, ലഹരിക്കെതിരെയുള്ള ചാമ്പയ്ക്ക എന്ന കുട്ടികളുടെ നാടകവും മ്യൂസിക് ഓണ്‍ വീല്‍സ് മലപ്പുറം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
LP School Annual Celebration in Pampirikunn