പേരാമ്പ്ര: ചൂരല്‍ മല, മുണ്ടക്കൈ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതി ദുരന്തത്തില്‍ വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ സഹായ കിറ്റുകള്‍ വിതരണം ചെയ്തു. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര അവശ്യസാധനങ്ങള്‍ എത്തിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

ചൂരല്‍ മല, മുണ്ടക്കൈ മേഖലകളിലായി 750 കിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍, ദൈനംദിന ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയിരുന്ന കിറ്റുകള്‍ വിതരണം ചെയ്യാന്‍ പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് സഹകരിച്ചു.
സഹായ വിതരണ ചടങ്ങില്‍ പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്കായി ഇനിയും കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് സൗഹൃദ കൂട്ടായ്മ വ്യക്തമാക്കി.
'ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി നില്‍ക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നും ഇതു തുടര്‍ന്നും വ്യാപിപ്പിച്ച് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും എന്നും സാമൂഹിക പ്രവര്‍ത്തകന്‍ എ.കെ തറവയ്ഹാജി അഭിപ്രായപ്പെട്ടു. ഭാവിയില്‍ തൊഴില്‍ പരിശീലനം, വിദ്യാഭ്യാസ സഹായം എന്നിവ ഉള്‍പ്പെടുത്തിയുള്ള നീക്കങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും സൗഹൃദ കൂട്ടായ്മ അറിയിച്ചു.
A friendly community's helping hand for those affected by natural disasters