പേരാമ്പ്ര: മരുതേരി മാടത്തുംചാല്‍കാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. പാറക്കില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ എം.കെ രാജന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. പുതിയോട്ടില്‍ മനോജ്, എന്‍.പി ശശി, പുതിയോട്ടില്‍ രാഘവന്‍, തറോല്‍ ശശി, പി രാഗേഷ്, എം.കെ ദിവാകരന്‍, പി സദാനന്ദന്‍, ടി.പി ബിനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഏപ്രില്‍ 7 ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, വൈകിട്ട് 6 മണിക്ക് ദീപാരാധന, 7 മണിക്ക് പരദേവത വെള്ളാട്ടം, 8 മണിക്ക് കരോക്കെ ഗാനമേള, രാത്രി 12 മുതല്‍ വിവിധ തിറകള്‍ എന്നിവയും നടക്കും.
Flag hoisted for the Marutheri Madathumchalkavu Paradevatha temple festival