പേരാമ്പ്ര: വിഷരഹിത പച്ചക്കറി തങ്ങളുടെ സ്വന്തം മണ്ണില്‍ വിളയിപ്പിച്ചെടുത്ത് കര്‍ഷക സംഘം പ്രവര്‍ത്തകരും സിപിഐ(എം) പ്രവര്‍ത്തകരും. സിപിഐ(എം) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ലോക്കലിലെ മുയിപ്പോത്ത് വെണ്ണാറോട് വയലിലാണ് 50 സെന്റ് സ്ഥലത്താണ് വിഷരഹിത സംയോജിത പച്ചക്കറി നടത്തിയത്.

കര്‍ഷക സംഘം പ്രവര്‍ത്തകരും സിപിഐഎം ബ്രാഞ്ച് അംഗങ്ങളും, സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ, ഏകദേശം രണ്ട് മാസം കൊണ്ടാണ് ഈ കൃഷി വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളരി, കുമ്പളം, പാവക്ക, ചീര, പയര്‍ എന്നിവ ഉള്‍പ്പെടെ നിരവധി നാടന്‍ പച്ചക്കറികളാണ് ഈ സംയോജിത കൃഷിയില്‍ വിളവെടുത്തത്.
മുയിപ്പോത്ത് വെണ്ണാറോട് വയലില്‍ നടന്ന വിളവെടുപ്പ് സിപിഐഎം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംയോജി കൃഷിയില്‍ പങ്കാളികളായ മുതിര്‍ന്ന കര്‍ഷകരായ ചാലിയന കണ്ടി ശാന്ത, ചെറുവള്ളി പ്പൊഴില്‍ മീനാക്ഷി, വാളിയില്‍ ശ്രീധരക്കുറുപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഏരിയ കമ്മിറ്റി അംഗം പി.പി രാധാകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി ടി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ഗ്രാമ പഞ്ചായത്ത് അംഗം എന്‍.ആര്‍ രാഘവന്‍, കെ.പി സതീശന്‍, ടി.വി ബാബു, കെ.എം ഷാജി എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ സി.കെ വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.വി അജിത നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രദേശത്ത് കാര്‍ഷിക ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വിഷരഹിത പച്ചക്കറി കൃഷി നടത്തി മാതൃകയാവുകയാണ് ഈ പ്രദേശത്തെ സിപിഐ(എം) പ്രവര്‍ത്തകര്‍.
CPM-led integrated vegetable harvesting with non-toxic ingredients