കടിയങ്ങാട്: മുതുവണ്ണാച്ച ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ തന്ത്രിമഠത്തില്‍ പാല്‍ കാച്ചല്‍കര്‍മ്മം നടത്തി. ക്ഷേത്ര സ്ഥാനാപതി കെ.വി.പുരുഷോത്തമന്‍ ആചാരിയുടെ നേതൃത്വത്തിലാണ് പാല്‍ കാച്ചല്‍ കര്‍മ്മം നടത്തിയത്.

ക്ഷേത്രം മേല്‍ശാന്തി വീട്ടിയോട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപാട്, പുതുക്കുടി കുന്നുമ്മല്‍ കല്ല്യാണി, ക്ഷേത്ര ഊരാളനും രക്ഷാധികരിയുമായ വീട്ടിയോട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട്, ശാന്ത അന്തര്‍ജനം, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഒ.കെ സുധീപ് കുമാര്‍, സെക്രട്ടറി കെ. ഗോപി എന്നിവരും, ഭക്തജനങ്ങളും പങ്കെടുത്തു.
The milk-storing ritual was performed.