പേരാമ്പ്ര : മോട്ടോര്‍ ബൈക്കില്‍ മദ്യ ലഹരിയില്‍ റോഡില്‍ നിയന്ത്രണമില്ലാതെ അപകടയാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിലായി. യുവാവ് ഓടിച്ച മോട്ടോര്‍ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കല്ലോട് സ്വദേശി വൈഷ്ണവ് (31) ആണ് പിടിയിലായത്. ഇന്നലെ രാത്രി ചേനോളി ഭാഗത്ത് നിന്നും പേരാമ്പ്ര ടൗണ്‍ ഭാഗത്തേക്ക് അശ്രദ്ധമായും, അപകടകരമായും യുവാവ് വണ്ടി ഓടിച്ചു വരുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെയും അയാള്‍ ഓടിച്ച വാഹനമടക്കം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് മദ്യ ലഹരിയില്‍ അക്രമാസക്തമായ പെരുമാറിയതായും പൊലീസ് വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ പേരില്‍ സബ്ബ് ഇന്‍സ്പക്ടര്‍ സുബ്രഹ്‌മണ്യന്‍ സ്വമേധയാ കേസ് എടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
A young man was arrested by the police in Perambra after an accident while riding a bike while under the influence of alcohol