മേപ്പയ്യൂര്‍: പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമ ഭേതഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സമര സായാഹ്നം പരിപാടി സംഘടിപ്പിച്ചു.

പരിപാടി മണ്ഡലം ജനസെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായി.കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പി.മൊയ്തി കീപ്പോട്ട് , കെ.എം.കുഞ്ഞമ്മത് മദനി, അന്‍വര്‍ കുന്നങ്ങാത്ത്, പി.പി.ബഷീര്‍, ഷര്‍മിന കോമത്ത്, റാബിയ എടത്തിക്കണ്ടി, വി.പി ജാഫര്‍, അജിനാസ് കാരയില്‍, മുഹമ്മദ് ഷാദി എന്നിവര്‍ നേതൃത്വം നല്‍കി. ജന സെക്രട്ടറി എം.എം അഷ്‌റഫ് സ്വാഗതവും പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ കെ.എം എ അസീസ് നന്ദിയും പറഞ്ഞു.
Muslim League holds memorial evening against Waqf Law Amendment Bill