പേരാമ്പ്ര: പാലേരി കരുവാറോട്ട് 14-ാം കുടുംബ വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. സുരേന്ദ്രന്‍ എടപ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. സുജ പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു.

എം പ്രസന്ന, കുഞ്ഞികൃഷ്ണന്‍ നായര്‍, ഗംഗാധരന്‍ നായര്‍, വിജയന്‍ നായര്‍, കുഞ്ഞിക്കേളുനായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍കളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.
ഭാരവാഹികളായി എന്‍ രശ്മി പ്രസിഡന്റ്, കെ സരിജ സെക്രട്ടറി, പി ബാലകൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Paleri Karuvarot family anniversary celebration