ആവള: കുട്ടോത്ത് പൊതുജന വായനശാലയുടെ മുന്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച്. നാരായണന്‍ നായരുടെ 19-ാം ചരമവാര്‍ഷികം വായനശാല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.എം. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍. മോഹനന്‍, എ.കെ. സരസ, ഇ.കെ. ശശിധരന്‍, നിഷ പ്രമോദ്, അയന രാജീവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആര്‍.എം. മഹേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. സുരേഷ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ നിരവധി അനുയായികളും വായനശാലയുടെ പ്രവര്‍ത്തകരും പങ്കെടുത്തു.
C.H. Narayanan Nair Memorial at perambra