ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ മീന്‍ വില്‍പ്പനക്കൊപ്പം ലഹരി വില്‍പ്പനയും. ചക്കിട്ടപ്പാറയിലെ ആഷ് ഫ്രഷ് ഫിഷ് മാളില്‍ നിന്നാണ് നിരോധിത ലഹരി വസ്തുക്കളായ 30 പാക്കറ്റ് ഹാന്‍സും രണ്ടു ബോട്ടില്‍ മാഹി മദ്യവും പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഉടമസ്ഥനായ ചക്കിട്ടപാറ ഭാസ്‌കരന്‍ മുക്ക് അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ലഹരിവസ്തു വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Along with fish sales, liquor sales in Chakkitappara