കോഴിക്കോട് : ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ സംസ്ഥാന നേതൃത്വ സംഗമവും വിവിധ മേഖലയിലെ കര്‍ഷകരെ ആദരിക്കലും നടന്നു.

അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ എഫ്എഒഐ ദേശീയ വൈ പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംഗമത്തില്‍ എഫ് എഒഐ ദേശീയ മഹിളാ വിഭാഗം സെക്രട്ടറി വി.പി ഇന്ദിര, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി വല്‍സല മങ്കട, കെ.കെ ദാസന്‍, ശശി കണ്ണമംഗലം, നിര്‍മ്മല കെ നായര്‍, കെ അരുണിമ, മുജീബ് കോമത്ത്, വേലായുധന്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.
മികച്ച സമ്മിശ്ര കര്‍ഷകനായ കീഴലത്ത് കുഞ്ഞിരാമന്‍, സരോജിനി ദാമോദരന്‍, ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ് ഒ.കെ സുരേഷ് ബാബു, എ കുഞ്ഞായന്‍ കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സി.കെ രാഘവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഫ്എഒഐ സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡണ്ട് ബിനു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
Farmers Association of India State Leadership Meeting at kozhikkod