തുറയൂര്‍: ടാസ്‌ക് തുറയൂര്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോള്‍ ടൂര്‍ണമെന്റിലെ ഡിപ്പാര്‍ട്‌മെന്റ് തല ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍എയര്‍ഫോഴ്‌സും ഇന്ത്യന്‍ ആര്‍മിയും തമ്മില്‍ ഏറ്റുമുട്ടുന്നതാണ്.

ജില്ലാ തല മത്സരത്തിലെ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ടാസ്‌ക് തുറയൂര്‍ സയന്‍സ് സെന്റര്‍ വടകരയെ നേരിടും. ജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:00 മണിക്കും ആരംഭിക്കും
. ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിലെ രണ്ടാം മത്സരത്തിലെ ടീമുകള്‍ ആയ ഇന്ത്യന്‍ ആര്‍മിയും മുംബൈ സ്‌പൈക്കേഴ്‌സും തമ്മിലുള്ള മത്സരം മഴ മൂലം മുടങ്ങുകയും മുംബൈ സ്‌പൈക്കേഴ്‌സിന് ഇന്ന് കളിക്കാന്‍ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ആര്‍മിയെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്.
ഇന്നലെ ടിക്കറ്റ് എടുത്ത് കളി കാണാന്‍ കഴിയാതിരുന്ന കാണികള്‍ക്ക് ഇന്ന് കൗണ്ടര്‍ ഫോയില്‍ ഉണ്ടെങ്കില്‍ കളി കാണാനുള്ള അവസരവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
Task volleyball tournament final today