പേരാമ്പ്ര: എടവരാട് മേഖലാ മുസ്ലിം ലീഗ് കമ്മറ്റി നിര്‍മ്മിച്ച വാളാഞ്ഞി മൊയ്തു,കുന്നത്ത് ഇബ്രാഹിംകുട്ടി സ്മാരക മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു.ജനസേവന കേന്ദ്രമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായും പ്രവര്‍ത്തിക്കുന്ന എടവരാട് മേഖലാ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നിര്‍വ്വഹിച്ചു.

നാട് കത്തിക്കാന്‍ അവസരം പാര്‍ത്തു കഴിയുന്ന വിദ്വേഷ പ്രചാരകരെ കേരളജനത ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ഇത്തരക്കാര്‍ക്ക് വഴി വെട്ടി കൊടുക്കുന്നത് സി.പി.എമ്മാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. വി.കെ നാസര്‍ അധ്യക്ഷനായി.
എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മിസ്ഹബ് കീഴരിയൂര്‍, മൂസ കോത്തമ്പ്ര, കല്ലൂര്‍ മുഹമ്മദലി, ഒ.മമ്മു, പി.ടി അഷ്‌റഫ്, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, ഇ.ഷാഹി, കെ.പി റസാഖ്, വാളാഞ്ഞി ഇബ്രാഹീം, റസ്മിന തങ്കേക്കണ്ടി, ടി.കെ ഫൈസല്‍, കെ.പി ഷമീര്‍, പി.സൂപ്പി മൗലവി, കെ.കെ.സി മൂസ, മുഹമ്മദ് പ്രവാസി, സി.പി മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.
സബ്‌സെന്റ്‌റിന് സ്ഥലം നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജി, പി. പി. സി മൊയ്തു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാ വിരുന്നും അരങ്ങേറി.
Edavarad Regional Muslim League Office inaugurated