---
title: "പേരാമ്പ്ര ഫാമില്‍ കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം"
english_title: "Inauguration of the Kani Cucumber harvest at Perambra Farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/282301/inauguration-of-the-kani-cucumber-harvest-at-perambra-farm"
published_at: "2025-04-09T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f60a3271888_VELLARI.JPG"
keywords: []
---

# പേരാമ്പ്ര ഫാമില്‍ കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര:** സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരിയുടെ വിളവെടുപ്പ് നടത്തി. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയില്‍ സ്വര്‍ണ നിറമുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തത്. കണിവെള്ളരിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരിയുടെ വിളവെടുപ്പ് നടത്തി. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയില്‍ സ്വര്‍ണ നിറമുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തത്. കണിവെള്ളരിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ.ബിന്ദു , അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സുനില്‍ കുമാര്‍, ഓവര്‍സീയര്‍ എം.എസ് ജിതേഷ്, ഫാം ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇപ്പോള്‍ ഒരു ഭാഗത്തെ കൃഷി മാത്രമാണ് വിളവെടുത്തത്. അടുത്ത ദിവസങ്ങളില്‍ ബാക്കി ഭാഗത്തെ വിളവെടുപ്പും നടത്തുന്നതാണ്.ഇതോടൊപ്പം സൗഭാഗ്യ ഇനത്തില്‍ പെട്ട സാധാരണ വെള്ളരികളും പേരാമ്പ്ര ഫാമില്‍ ലഭ്യമാണ്.വിഷുവിനുള്ള കണി വെള്ളരികളും പേരാമ്പ്ര ഫാമില്‍ ലഭ്യമാണ്. പേരാമ്പ്ര ഫാമിലെ തൊഴിലാളികളും ഉദ്യോഗസ്ഥരുമാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പേരാമ്പ്ര ഫാമിലെ തൊഴിലാളികള്‍ വിളവെടുപ്പിലൂടെ കാഴ്ച വെച്ചത്.ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി. പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി അസിസ്റ്റന്റ് സിന്ദു രാമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/282301/inauguration-of-the-kani-cucumber-harvest-at-perambra-farm)