പേരാമ്പ്ര: പേരാമ്പ്ര പെരുമയുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പില്‍ രോഗനിര്‍ണയ പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടന്നു. പേരാമ്പ്ര വിവി ദക്ഷിണാമൂര്‍ത്തി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പെരുമ പ്രോഗ്രാം കണ്‍വീനര്‍ വി. ശ്രീനി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, പഞ്ചായത്ത് മെമ്പര്‍മാരായ മിനി പൊന്‍പറ, വിനോദ് തിരുവോത്ത്, കെ.കെ. പ്രേമന്‍, പി. ജോന, കെ നബീസ, ഡോക്ടര്‍മാരായ സുഗേഷ്, രാഘവേന്ദ്ര, ജ്യോതി, എച്ച്‌ഐ ശരത് കുമാര്‍, വി.ഒ. അബ്ദുള്ള അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
100-ലധികം രോഗികള്‍ ക്യാമ്പില്‍ സേവനം പ്രയോജനപ്പെടുത്തി. പ്രത്യേകിച്ച് വയോജനങ്ങള്‍ക്കും ദീര്‍ഘകാല രോഗികള്‍ക്കും ഈ സേവനം ഏറെ ആശ്വാസമായി. ചെക്കപ്പുകളും രോഗനിര്‍ണയ പരിശോധനകളും സൗജന്യമായി നടത്തിയതോടെ രോഗികള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കി.
വിജയകരമായ മെഡിക്കല്‍ ക്യാമ്പിന് വലിയ പ്രോത്സാഹനം ലഭിച്ചതായി സംഘാടകര്‍ പറഞ്ഞു. സമാനരീതിയിലുള്ള സേവനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്നും പേരാമ്പ്ര പെരുമ ഭാരവാഹികള്‍ അറിയിച്ചു.
Mega medical camp organized as part of Perambra Peruma